കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് അഭിമന്യു.
ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കോളേജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയ്യാ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി തര്‍ക്കമുണ്ടായി. ഇത് പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പുറത്തു നിന്നെത്തിയവരും പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടായിരുന്നതായാണ് വിവരം.
Post Your Comments