ന്യൂഡല്‍ഹി: കാറിന് സൈഡ് കൊടുക്കാത്തതിന് എംഎല്‍എയുടെ മകന്‍ കാർ ഡ്രൈവറെ മര്‍ദ്ദിച്ചു. രാജസ്ഥാനിലെ എംഎല്‍എ ധന്‍സിങ് റാവത്തിന്റെ മകൻ രാജയാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ജൂണ്‍ ഒന്നിന് ബന്‍സ്വാഡയിലെ വിദ്യുത് കോളനിയിലാണ് സംഭവം.
കാറിന് കടന്നുപോകാന്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ബിജെപി എംഎല്‍എയുടെ മകന്‍ കാര്‍ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മാരുതി സ്വിഫ്റ്റ് കാറിനെ മറികടന്നുവന്ന മഹീന്ദ്ര സ്‌കോര്‍പിയോ വഴിമുടക്കി നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തന്റെ വാഹനത്തില്‍ നിന്നിറങ്ങിയ രാജ കാറിന്റെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read also:മുഖ്യമന്ത്രിക്ക് നൂറുകണക്കിന് പോലീസുകാരുടെ സുരക്ഷ; തീരുമാനത്തിൽ മാറ്റം
ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരും ഡ്രൈവറെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ ഇടനല്‍കാതെയായിരുന്നു നാലുപേരടങ്ങുന്ന സംഘത്തിന്റെ ആക്രമണം.
Post Your Comments