NewsWomenLife StyleHealth & Fitness

ഗന്ധം പെട്ടന്ന് തിരിച്ചറിയുന്ന സ്ത്രീകളിലെ ലൈംഗിക താല്‍പര്യം ഇപ്രകാരമെന്ന് പഠനം

പല സ്ത്രീകളിലും ലൈംഗിക താല്‍പര്യം പല രീതിയില്‍ ആയിരിക്കും. ചിലരില്‍ അത് വളരെ കൂടുതലായും മറ്റു ചിലരില്‍ തീര്‍ത്തും കുറവുള്ള അവസ്ഥയിലും കാണാം. സ്ത്രീ ലൈംഗികത എന്നത് വളരെ വലിയൊരു പഠനമാണെന്നിരിക്കെ പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ വിസ്മയിപ്പിക്കുന്നതാണ്. 18 മുതല്‍ 36 വയസു വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്.

നന്നായി മണം തിരിച്ചറിയാന്‍ കഴിവുള്ള സ്ത്രീകളില്‍ മികച്ച ലൈംഗിക ജീവിതമാണെന്നാണ് പഠനം. ഈ ശേഷി സ്ത്രീകള്‍ക്ക്് ലൈംഗിക ജീവിതത്തില്‍ മികവ് കൈവരാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പങ്കാളിയുടെ വിയര്‍പ്പിന്റെ ഗന്ധം വരെ ഇത്തരത്തിലുള്ളവരെ സ്വാധീനിക്കുമെന്നാണ് പഠനത്തില്‍ തെളിയുന്നത്. മണം പിടിക്കാനുള്ള ശേഷി ഇവര്‍ക്ക് മികച്ച ലൈംഗിക ഉത്തേജനത്തിനും സഹായിക്കും. 18 മുതല്‍ 36 വയസ് വരെ പ്രായമുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗിതകയുമായി ബന്ധപ്പെട്ട അറിവുകളില്‍ ഏറ്റവും പുതിയതാണിതെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button