അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകര്‍ക്ക് മറക്കാനാവാത്ത ദിവസമായിരിക്കും ഇന്നലെ. റഷ്യന്‍ നോക്കൗട്ട് റൗണ്ടില്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ഒരു ലോകകപ്പ് എന്ന സ്വപ്‌നം ഇനിയും മെസിക്ക് ബാക്കി. ഇനി ഖത്തറില്‍ വെച്ച് കാണാം എന്ന് അര്‍ജന്റീന ആരാധകര്‍ പറയുന്നുണ്ടെങ്കിലും അത് നെഞ്ച് പൊട്ടി തന്നെയാണ്.
ഈ തോല്‍വി മെസിയേക്കാളും മറ്റ് താരങ്ങളേക്കാളും സഹിക്കാനാവാത്തത് ആരാധകര്‍ക്കായിരുന്നു. നെഞ്ചു പൊട്ടി കരയുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. കണ്ടാല്‍ ആരുടെയും കരളലിയിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.
എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഗ്രീസ്മാന്‍, പവാഡ് എന്നിവരും സ്‌കോര്‍ ചെയ്തു. അതേസമയം മരിയ, മെക്കാഡോ, അഗ്യൂറോ എന്നിവര്‍ അര്‍ജന്റീനക്കായി ഗോള്‍ മടക്കി. ഒരു ഗോള്‍ പോലും നേടാനായില്ലെങ്കിലും ഗോളിന് അവസരമൊരുക്കാന്‍ മിശിഹയ്ക്കായി.
13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോളിന് പിന്നിലായതോടെ ഉണര്‍ന്ന് കളിച്ച് അര്‍ജന്റീന 41-ാം മിനിറ്റില്‍ ഗോള്‍ മടക്കി. ഏഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ഷൂട്ടിലൂടെ സമനില ഗോള്‍.
തുടര്‍ന്ന് 48-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള മെസിയുടെ ക്രോസ് മെര്‍ക്കാഡോയുടെ കാലില്‍ തട്ടി വലകുലുക്കിയതോടെ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ അര്‍ജന്റീനയുടെ ആവേശത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 57-ാം മിനിറ്റിലെ പവാഡിന്റെ ഐതിഹാസിക ഗോള്‍ ഫ്രാന്‍സിന് സമനില നേടി കൊടുത്തു.
എന്നാല്‍ പിന്നീട് കണ്ടത് 19 കാരന്‍ എംബാപ്പെ എന്ന മാന്ത്രികനെയായിരുന്നു. അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളുകള്‍. 64,68 മിനിറ്റുകളില്‍ ഗോള്‍. ഇതോടെ ഫ്രാന്‍സ് 4-2ന് മുന്നിലെത്തി. ആരാധകര്‍ തോല്‍വിയും ഫറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ അഗ്വിറോ നേടിയ ഗോളോടെ മത്സരം 4-3ന് അര്‍ജന്റീന തോറ്റു.
Post Your Comments