
ബുലന്ദ്ഷഹര്‍: മുസ്ലിം പെൺകുട്ടിയെ മകൻ വിവാഹം കഴിച്ചതിന് മാതാപിതാക്കൾക്കും സഹോദരിക്കും ക്രൂരപീഡനം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പഞ്ചായത്താണ് ഇവരെ ക്രൂരമായി പീഡിപ്പിച്ചത്. യുവാവിന്റെ പിതാവിനെക്കൊണ്ട് നിലത്ത് തുപ്പിക്കുകയും പിന്നീട് അത് നക്കിത്തുടപ്പിക്കുകയും സഹോദരിയേയും അമ്മയേയും നഗ്നയായി നിർത്തുകയും ചെയ്തു.
Read also:കുമ്പസാര പീഡനം: വെളിപ്പെടുത്തലുമായി ആരോപണ വിധേയരായ വൈദികരിലൊരാള്‍
കൂടാതെ ദലിത് കുടുംബത്തോട് ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മകനും മരുമകളും കോടതിയിലാണ് കല്യാണം രജിസ്റ്റര്‍ ചെയ്തതെന്ന് ഇദ്ദേഹം വ്യക്തമാക്കി.സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി ബുലന്ദ് ഷഹര്‍ അറിയിച്ചു.
Post Your Comments