KeralaLatest NewsNews

കുമ്പസാര പീഡനം: വെളിപ്പെടുത്തലുമായി ആരോപണ വിധേയരായ വൈദികരിലൊരാള്‍

കോട്ടയം: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ പീഡിപ്പിച്ചുവെന്ന് പരാതിയുയര്‍ന്ന അവസരത്തില്‍ വെളിപ്പെടുത്തലുമായി ആരോപണ വിധേയരില്‍ ഒരാള്‍. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് വൈദികരില്‍ ഒരാള്‍ പ്രതികരിക്കാന്‍ തയാറായത്.

ഇപ്പോള്‍ നടക്കുന്നതാണ് ബ്ലാക്ക് മെയിലിങ് എന്നും നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയാറാണെന്നും ഫാ. ജോണ്‍സണ്‍ സി മാത്യു വെളിപ്പെടുത്തി. പരാതിക്കാരിയായ യുവതിയെ ഞാന്‍ കുമ്പസരിപ്പിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചിരിക്കുന്നുവെന്നല്ലാതെ തെളിവ് ഹാജരാക്കാന്‍ ഇതു വരെ പരാതിക്കാര്‍ക്ക് സാധിച്ചിട്ടില്ല. യുവതിക്കൊപ്പം താന്‍ യാത്ര ചെയ്തിട്ടുമില്ല. ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. തുമ്പമണ്‍ ഭദ്രാസന കമ്മീഷന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. സ്വകാര്യ ചാനലിനോടാണ് ഫാ. ജോണ്‍സണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button