മഹാരാഷ്ട്ര: നാല് വയസുകാരൻ അടക്കമുള്ള മൂന്ന് ബന്ധുക്കളെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമമായ മാൽവാടിയിലാണ് സംഭവം. 21കാരനായ സച്ചിൻ ഗണപതാണ് നാല് വയസുകാരൻ അടക്കമുള്ള മൂന്ന് ബന്ധുക്കളെ കൊലപ്പെടുത്തിയത്. ജോലി ഇല്ലാത്തതിനാൽ യുവാവിനെ ബന്ധുക്കൾ നിരന്തരമായി കളിയാക്കിയിരുന്നു. ഈ വൈരാഗ്യമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.
ALSO READ: ജനിച്ചത് പെണ്‍കുഞ്ഞ് : നാലാം ദിവസം പിഞ്ചു കുഞ്ഞിനെ അച്ഛൻ കുത്തിക്കൊന്നു
ബന്ധുവിന്റെ അമ്മ ഹീരാഭായി ശങ്കർ (55),ഭാര്യ മംഗൾ ഗണേഷ് (30)ഇവരുടെ മകൻ രോഹിത് (4)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ 21കാരൻ പപ്ലസ്ടു പഠനം പൂർത്തിയാക്കിയിരുന്നു. എന്നാൽ പഠനം തുടർന്നില്ല. ഇതിൽ ബന്ധുക്കൾ യുവാവിനെ നിരന്തരമായ കളിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടിൽ എത്തിയ യുവാവ് അവിടെ ഉണ്ടായിരുന്ന മൂന്നു പേരെയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഗ്രാമത്തിൽ നിന്ന് തന്നെ പോലീസ് പിടികൂടി.
Post Your Comments