India

ജനിച്ചത് പെണ്‍കുഞ്ഞ് : നാലാം ദിവസം പിഞ്ചു കുഞ്ഞിനെ അച്ഛൻ കുത്തിക്കൊന്നു

ഗാന്ധിനഗർ: ആറാമത് ജനിച്ചതും പെൺകുഞ്ഞായതോടെ ജനിച്ച് നാലാം ദിവസം അച്ഛൻ പിഞ്ചു കുഞ്ഞിനെ കൊന്നു തള്ളി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരത ഉണ്ടായത്. 32 കാരനായ വിഷ്‌ണുവിന് അഞ്ച്‌ പെണ്മക്കളായിരുന്നു. ആറാമത് ഒരു ആൺകുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ആറാമതും പെൺകുഞ്ഞ് തന്നെ ജനിച്ചു.

ALSO READ: അഞ്ച്‌ വയസുകാരനെ കൗമാരക്കാർ ക്രൂരപീഡനത്തിനിരയാക്കി

വിവരം അറിഞ്ഞ് ഞായറാഴ്ച ഭാര്യയുടെ വീട്ടിലെത്തിയ വിഷ്‌ണു,​ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വിമല ഉണർപ്പോൾ വിഷ്‌ണു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വിമലയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറി. കുത്തേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button