വിജയവാഡ: അന്യജാതിക്കാരനെ സ്‌നേഹിച്ച മകളെ അച്ഛൻ തല്ലിക്കൊന്നു. വിജയവാഡയിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം. അനുരാധ ചന്ദ്രിക എന്ന 22കാരിയെയാണ് അന്യജാതിക്കാരനെ സ്നേഹിച്ചെന്ന കാരണത്താൽ അച്ഛൻ തല്ലിക്കൊന്നത്. പെൺകുട്ടി പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി തന്റെ പ്രണയത്തെക്കുറിച്ച് അമ്മയോട് പറഞ്ഞത്. തുടന്ന് അമ്മ വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. യുവാവ് അന്യജാതിക്കാരനാണെന്ന് മനസിലാക്കിയതോടെ പിതാവ് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പിതാവ് കോടാലിയുടെ കൈ ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനെതിരെ ദുരഭിമാനക്കൊലയ്ക്ക് കേസെടുത്തു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
Post Your Comments