ഡെറാഡൂണ്‍ : മന:സാക്ഷിയെ നടുക്കി സദാചാര കൊല , നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി. ഡെറാഡൂണിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗറിലെ കാശിപൂര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തിനെതിരെ നിന്ന യുവതിയുടെ പിതാവും സഹോദരനുമാണ് ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയത്.
വീട്ടുകാരുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ നസിയയും റാഷിദും ജൂണിലാണ് വിവാഹിതരായത്. ഇതേ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഏറെ രോഷാകുലരായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേതുടര്‍ന്ന് നസിയയുടെ പിതാവ് റാഷിദിന്റെ വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനു ശേഷം വീണ്ടും റാഷിദിന്റെ വീട്ടിലെത്തുകയും തന്റെ മകളേയും യുവാവിനേയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ബന്ധം അംഗീകരിച്ചുവെന്ന് അറിയിക്കുകയും ചെയ്തതായി റാഷിദിന്റെ വീട്ടുകാര്‍ പറയുന്നു. പിതാവിന്റെ ക്ഷണം സ്വീകരിച്ച് നസിയ സ്വഗൃഹത്തിലെത്തുകയായിരുന്നു. ഇതിനിടെ ഇരുവരും മാര്‍ക്കറ്റില്‍ പോകുന്നതിനിടെ മോട്ടോര്‍സൈക്കിള്‍ തടഞ്ഞു നിര്‍ത്തി പിതാവും സഹോദരനും ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.
Post Your Comments