Latest NewsIndiaNews

വീണ്ടും ദുരഭിമാനക്കൊല, അന്യജാതിയില്‍ നിന്നും വിവാഹം ചെയ്തതിന് യുവതിയെ വെട്ടിക്കൊന്നു, പിതാവ് അറസ്റ്റില്‍

മധ്യപ്രദേശ്: അന്യ സമുദായത്തിൽ നിന്ന് വിവാഹം ചെയ്‌തതിന് യുവതിയെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തി. സരള മാലി എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് ഇവർ അന്യ സമുദായത്തിൽ നിന്ന് പങ്കജ് മാലി എന്ന യുവാവിനെ വിവാഹം ചെയ്തത്. യുവതിയിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ ഇഷ്ടമുണ്ടായിരുന്നില്ല. യുവതിയോട് കടുത്ത അമർശമായിരുന്നു വീട്ടുകാർക്ക് ഉണ്ടായിരുന്നത്.

also read:വീണ്ടും ദുരഭിമാനക്കൊല, ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കൊന്നു

കഴിഞ്ഞ ദിവസം അമ്മയ്ക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് സരളയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ശേഷം കരിമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ആയുധംകൊണ്ട് യുവതിയെ വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ അമ്മ തുളസി ബായി, സഹോദരൻ ഹരിലാൽ അച്ഛൻ ദേവീദാസ് കോലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button