Gulf

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം

ദുബായ് : ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം. ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ്രഖ്യാപിച്ച് ദുബായ് മന്ത്രാലയം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലീവിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചും വര്‍ക്കിംഗ് ടൈം വെട്ടി കുറച്ചും കൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നു.

ദുബായ് മീഡിയ ഓഫീസ് ട്വിറ്റര്‍ വഴിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

പുതിയ നിയമപ്രകാരമുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും ഇവയാണ്.

1, ജോലിയുടെ സ്വഭാവം അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍

2, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധമായും ഇത്ര സമയം ജോലി ചെയ്യണമെന്ന വ്യവസ്ഥയില്‍ ഇളവ്. ഒരാഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

3, ആനുകൂല്യങ്ങളും ബോണസും

4, പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള ജോലി

5, പ്രമോഷനുകളും, പുതിയ നിയമനങ്ങളും കൂടുതല്‍ ലളിതമാക്കുന്നു.

പുതിയ നിയമ വ്യവസ്ഥ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാന്യമായ ജീവിത നിലവാരം പ്രദാനം ചെയ്യുന്നു

1, സര്‍ക്കാര്‍ ജോലികള്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നു.

2, യു.എ.ഇ വനിതകള്‍ക്കും കുടുംബത്തിനും പ്രാമുഖ്യം

3, സര്‍ക്കാര്‍ ജീവനക്കാരില്‍ യു.എ.ഇ പൗരന്‍മാരുടെ ഭാര്യമാര്‍ക്കും. 21 വയസിന് താഴെയുള്ള കുട്ടികള്‍ക്കും സ്‌പെഷ്യന്‍ സ്റ്റയിപെന്‍ഡ്,

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദ്യഭ്യാസപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന

1, സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ പഠനാവശ്യങ്ങള്‍ക്കായി അഞ്ച് ദിവസത്തെ ലീവ്

2, വിദ്യഭ്യാസത്തിന്റെ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ കിഴിവ്

3, ഡിഗ്രി കഴിഞ്ഞതിനു ശേഷം ട്രെയിനിംഗിനും മറ്റും പോകുന്നതിന് ലീവ് എടുക്കാന്‍ തടസങ്ങളില്ല

ലീവ്

1, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് ലീവ് നല്‍കും ഇത് 25 ദിവസമോ, മറ്റു ചിലര്‍ക്ക് ഇത് 18 ദിസമോ ആയിരിയ്ക്കും.

2, കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് അപകട മരണം സംഭവിക്കുകയാണെങ്കില്‍ 5 ദിവസത്തെ ലീവ് അനുവദിയ്ക്കും

3, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യ മരിച്ചാല്‍ 10 ദിവസത്തെ ലീവ്

4, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സിക്ക് ലീവിന് പരമിതികളില്ല. ആരോഗ്യ സ്ഥിതി അനുസരിച്ച് ലീവ് നല്‍കും.

മറ്റു വ്യവസ്ഥകള്‍ ഇങ്ങനെ :

1, ചില സമയങ്ങളില്‍ ജോലിയുടെ സ്വഭാവം അനുസരിച്ച് ജോലിസമയം വെട്ടികുറയ്ക്കും

2, അഞ്ച് സ്‌പെഷ്യല്‍ ലീവ്

ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായാല്‍ ജോലി സംബന്ധമായ സ്‌ട്രെസ്സ് കുറയാക്കാനാകുമെന്നാണ് ദുബായ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button