കൊച്ചി : കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനിൽ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു. മിലിറ്ററി എഞ്ചിനീയറിങ് സർവീസിലെ ചീഫ് എഞ്ചിനീയർ രാകേഷ് കുമാർ ഗാർഗിലിൽ നിന്നും മൂന്നരകോടി രൂപയാണ് സിബിഐ പിടിച്ചെടുത്തത്.
കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്ന് കൊച്ചിയിലെയും ഡൽഹിയിലെയും വീടുകളിലും, ഓഫീസുകളിലുമായിരുന്നു റെയ്ഡ്. കൈക്കൂലി വാങ്ങിയ 83 ലക്ഷം രൂപ ഡൽഹിയിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. രാകേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൊച്ചിയിലെ പരിശോധന തുടരുന്നു.
Post Your Comments