Latest NewsIndiaNews

പതിനൊന്ന് പേരുടെ കൂട്ട മരണം, പിന്നില്‍ ‘സാത്താന്‍ സേവ’ ?

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ കൂട്ട മരണത്തിന് പിന്നിലെ ദുരൂഹതയേറുന്നു. ഇവിടെ ബുരാരിയിലെ ഒരേ കുടുംബത്തില്‍പെട്ട പതിനൊന്ന് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പെണ്‍കുട്ടികളടക്കം ഏഴ് സ്ത്രീകളും നാലു പുരുഷന്മാരുമാണ് മരിച്ചത്. പത്തു പേര്‍ തൂങ്ങി മരിക്കുകയായിരുന്നു. കൂട്ടത്തില്‍ പ്രായമേറിയ സ്ത്രീ തറയിലാണ് മരിച്ച് കിടന്നത്. മരണം നടന്ന വീട്ടില്‍ നിന്നും സാത്താന്‍ സേവയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചുവെന്നാണ് സൂചന. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് സ്വദേശികളാണിവര്‍.

20 വര്‍ഷം മുമ്പാണ് ഈ കുടുംബം ബുരാരിലെത്തിയത്. പ്ലൈവുഡ് വ്യാപാരവും പലചരക്ക് കടയുമായിരുന്നു ഇവരുടെ ഉപജീവന മാര്‍ഗം. ഞായറാഴ്ച്ച കട തുറക്കാതെ വന്നതിനെ തുടര്‍ന്ന് സമീപവാസി പോലീസിനെ അറിയിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ഇവരുടെ മൃതദ്ദേഹങ്ങല്‍ കണ്ടെത്തുകയുമായിരുന്നു. മരണപ്പെട്ടതില്‍ ഒരു സ്ത്രീയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ്. ഇവിടത്തെ നായ മാത്രമാണ് ജീവനേടെ അവശേഷിച്ചത്. സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചില കൈയ്യെഴുത്ത് രേഖകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ കണ്ണും വായും കൈകളും ബന്ധിച്ച നിലയിലായിരുന്നു. ഇതും സാത്താന്‍ സേവയുമായി ബന്ധമുണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button