ന്യൂദല്‍ഹി : ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. ഇതേ തുടര്‍ന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ദല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കനത്ത മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെടുന്ന ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും ഓറഞ്ച് ജാഗ്രതയുണ്ട്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. ഇത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. 152 ആണ് വായുഗുണനിലവാര സൂചികയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.
അടുത്ത രണ്ട് ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിട്ടുണ്ട്. ദല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുണ്ട്.
റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പെയ്തത്. 101 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് 24 മണിക്കൂറിനിടെ പെയ്തതെന്നാണ് വിവരം.
Post Your Comments