
കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസുകാരനായ ആദികൃഷ്ണനെ വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചെന്നാരോപിച്ച് പ്രതിയായ ഗീതു ആദികൃഷ്ണന്റെ മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇതിന്റെ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ആത്മഹത്യ. അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് ശാസ്താംകോട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക, ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് എഫ്‌ഐആറില്‍ പറയുന്നു.
Post Your Comments