International

താലിബാനെതിരെയുള്ള വെടിനിര്‍ത്തല്‍ പിൻവലിക്കുന്നതായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി. ഭീകരര്‍ക്കെതിരെ സൈനിക നടപടികള്‍ ശക്തമായി പുനരാരംഭിക്കുമെന്നും, സമാധാന നീക്കങ്ങളുമായി സഹകരിക്കണോ അതോ അക്രമം തുടരണമോ എന്നത് ഇനി താലിബാന്‍ ഭീകരര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read also:കെഎസ്ആര്‍ടിസിക്കും ഇനി രഹസ്യാന്വേഷണ വിഭാഗം

കഴിഞ്ഞ ജൂണ്‍12നാണ് അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ പ്രസിഡന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആദ്യം ഏഴു ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇതിനിടെ അഫ്ഗാന്‍ സര്‍ക്കാര്‍ 10 ദിവസം കൂടി നീട്ടിയിരുന്നു. ആദ്യം താലിബാനും മൂന്നു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഭീകരര്‍ ഇതിനോട് സഹകരിക്കാതെ സൈന്യത്തിന് നേരെ ആക്രമണം തുടരുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അഫ്ഗാൻ വെടിനിർത്തൽ പിൻവലിച്ചത്. സമാധാന നീക്കങ്ങള്‍ തള്ളിക്കളയുന്നുവെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും താലിബാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ സഹകരിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button