വാട്ട്സ്ആപ്പിൽ നമുക്ക് ലഭിക്കുന്ന ശബ്ദസന്ദേശങ്ങൾ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഹെഡ് ഫോണ്‍ വെച്ചോ മാത്രമേ മുൻപ് കേൾക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഹെഡ് ഫോൺ കൈയ്യിൽ ഇല്ലാത്തവർക്ക് മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഈ സന്ദേശങ്ങൾ കേൾക്കണം എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോൾ ഇയര്‍ പീസ് വഴി ഇവ കേൾക്കാൻ കഴിയുന്ന സൗകര്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.
Read Also: ഉപഭോക്താക്കളെ വലച്ചിരുന്ന ആ വലിയ പ്രശ്നം ഒഴിവാക്കി വാട്ട്സ്ആപ്പ്
ഇതിനായി വോയ്സ് മേസേജ് പ്ലേ ബട്ടണ്‍ അമര്‍ത്തിയ ശേഷം ഫോണ്‍ ചെവിയോട് ചേര്‍ത്ത് വെച്ചാല്‍ മാത്രം മതി. ലൗഡ് സ്പീക്കറില്‍ നിന്നും ശബ്ദം ഇയര്‍ പീസ് വഴി പ്ലേ ആകുന്നതാണ്. ഇയര്‍പീസ്, ലൗഡ്സ്പീക്കര്‍, ഹെഡ്ഫോണ് എന്നിങ്ങനെ മൂന്ന് വിധത്തിലും വോയിസ് മെസേജുകൾ കേൾക്കാനുള്ള സൗകര്യം വാട്സ്ആപ്പിന്റെ പുതിയ വേർഷനിലാണ് ലഭ്യമാകുക.
Post Your Comments