മുംബൈ: ബിജെപി പ്രവര്‍ത്തക ലസിത പാലയ്ക്കലിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച തരികിട സാബു വിഷയം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്നും സാബുവിനെ പുറത്താക്കണമെന്നും ആവശ്യം ശക്തമാണ്. പൂനെയിലുള്ള ലോണെവാലയിലെ ഒരു റിസോര്‍ട്ടിലാണ് ബിഗ് ബോസിന്റെ ഷൂട്ടിങ് നടക്കുന്നത്. സാബുവും ഷൂട്ടിങ്ങിനായി ഇതേ റിസോര്‍ട്ടിലാണ് താമസം.
പരിപാടിയില്‍ നിന്നും പുറത്താക്കണെന്ന് ആവശ്യപ്പെട്ട് പൂനെ ബിജെപി നേതൃത്വം റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സൂചനയുണ്ട്. കേരളത്തില്‍ നിന്നും തരികിട സാബുവുമായി ബന്ധപ്പെട്ട വിഷയം പുനെയുടെ ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്ഡേമോള്ഷെന് ഇന്ത്യ എന്ന നിര്‍മ്മാണ കമ്പനിയാണ് ബിഗ് ബോസ് പരിപാടിയുടെ യഥാര്‍ഥ ഉടമസ്ഥര്‍. ഒരു യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തരികിട സാബുവിന്റെ സമൂഹ മാധ്യമത്തിലൂടെയുള്ള പോസ്റ്റ് ഏറെ വിവാദമായിരുന്നു. സാബുമോന് അബ്ദുസമദ് എന്നാണ് തരികിട സാബുവിന്റെ യഥാര്‍ത്ഥ പേര്.
Post Your Comments