മോസ്കോ : കൊളംബിയയുടെ സൂപ്പര്‍ താരം ഹാമസ് റോഡ്രിഗസ് പ്രീക്വാര്‍ട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയില്ല. സെനഗലുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ ആദ്യ പകുതിയില്‍ പരിക്കേറ്റ് ഹാമസ് റോഡ്രിഗസ് കളം വിട്ടിരുന്നു. വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ താരത്തിന് കളിക്കാനാകുമോ ഇല്ലയോ എന്ന് വ്യക്തമാകുകയുള്ളൂ എന്നാണ് കൊളംബിയന്‍ ക്യാമ്പിൽ നിന്നുള്ള വിവരം.
Read also:വെറും ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സാംപോളി
ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ കാലിനേറ്റ പരിക്ക് റോഡ്രിഗസിനെ നന്നായി വലയ്ക്കുന്നുണ്ടായിരുന്നു. ഇടത് കാലിനേറ്റ പരിക്ക് കാരണം ജപ്പാനെതിരായ ആദ്യ മത്സരത്തിന്റെ ഒന്നാം പകുതിയിൽ റോഡ്രിഗസ് ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ കൊളംബിയ പരാജയപ്പെടുകയും ചെയ്തിരുന്നു. 2014 ബ്രസീൽ ലോകകപ്പില്‍ ഗംഭീര പ്രകടമാണ് ഹാമെസ് റോഡ്രിഗസ് കാഴ്ചവെച്ചത്. അന്ന് ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് റോഡ്രിഗസായിരുന്നു. റോഡ്രിഗസ് ഇല്ലാതെയാണ് കൊളംബിയ ഇറങ്ങുന്നതെങ്കിൽ അത് അവർക്ക് വലിയ തിരിച്ചടി ആകുമെന്നുറപ്പാണ്.
Post Your Comments