FootballSports

വെറും ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സാംപോളി

റഷ്യ : ഡമ്മി കോച്ചാണെന്ന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി അര്‍ജന്റീന ടീമിന്റെ പരിശീലകന്‍ സാംപോളി. ടീമില്‍ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും സാംപോളി പറഞ്ഞു.

നൈജീരിയയ്‌ക്കെതിരായ മത്സരശേഷം സാംപോളിക്കുനേരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇടവേള സമയത്ത് കോച്ചിനെ പോലെ ടീമിന് നിര്‍ദ്ദേശം നല്‍കുന്നത് മെസിയാണെന്നും. അഗ്യൂറോയെ കളിക്കളത്തിൽ ഇറക്കാന്‍ മെസിയോട് സാംപോളി സമ്മതം ചോദിച്ചുവെന്നും. ചുരുക്കത്തില്‍ സാംപോളി വെറും ഡമ്മി കോച്ചാണെന്ന തരത്തിൽ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read also:ഫിഫ ലോകകപ്പിൽ ഇന്ന് മുതൽ പ്രീക്വാർട്ടർ ആവേശം

ഈ ആരോപണങ്ങൾക്കുള്ള മറുപടിയാണ് സാംപോളി നൽകിയത്. മെസിയല്ല അര്‍ജന്റീനയുടെ കോച്ച്, അത് താനാണ്. ഇനിയും അര്‍ജന്റീനയുമായി കരാറുണ്ട്. പറ്റുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് സാംപോളി പറഞ്ഞു. മെസി ജീനിയസാണ്, അദ്ദേഹത്തിന്റെ സേവനം നിര്‍ണായകമാണെന്ന് നേരത്തേ തന്നെ പറഞ്ഞതാണ്. എന്നാല്‍ അഗ്യൂറോയെ ഇറക്കുന്നതുമായി ബന്ധപ്പെട്ട കാര്യം തുറന്നുപറയാൻ സാംപോളി തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button