കോട്ടയം: ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് കന്യാസ്ത്രീ രംഗത്തെത്തിയത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പറയുന്നത്.
കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് മൊഴിയെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ പരസ്യപ്രതികരണത്തിനില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കന്യാസ്ത്രീ ഒരു ഓണ്‍ലൈന്‍ ന്യൂസ് മീഡിയയോട് പറഞ്ഞു.
സീറോമലബാര്‍ സഭയുടെ മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് പരാതി. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും കേസെടുത്തിട്ടുണ്ട്. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്
Post Your Comments