തിരുവനന്തപുരം: എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം. രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിറ്റേന്നും പീഡനത്തിനിരയാക്കി.
തുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് പോലീസിൽ കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് കേരളത്തിലെത്തുന്പോൾ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടർന്നതോടെ കന്യാസ്ത്രീ മേജർ ആർച്ച് ബിഷപ്പിന് പരാതി നൽകി. ഭൂമി ക്രമക്കേട് വിവാദം കെട്ടടങ്ങും മുൻപ് കത്തോലിക്കാസഭയെ പിടിച്ചുലച്ച്, ബിഷപ്പിനെതിരേ ഉയര്‍ന്ന സ്ത്രീപീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതി ഇങ്ങിനെയായിരുന്നു.
ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കന്യാസ്ത്രീ പരാതി നല്‍കി. സഭാതലത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീർപ്പ് ചർച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോൾ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികർ കന്യാസ്ത്രീക്കെതിരേ കുറവിലങ്ങാട് പോലീസിൽ പരാതി നൽകി. ഇതോടെ കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരേ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വൈദ്യപരിശോധനയിൽ ലൈംഗികപീഡനം വെളിവായിട്ടുണ്ട് . പരാതിപ്പെടാതിരിക്കാന്‍ ഒട്ടേറെ സമ്മര്‍ദങ്ങളുണ്ടായി. പിന്മാറില്ലെന്ന് ഉറപ്പായപ്പോള്‍ കന്യസ്ത്രീക്കെതിരേ ബിഷപ്പും പരാതി നല്‍കി.
കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതേത്തുടര്‍ന്നാണു െവെക്കം ഡിെവെ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലാ പോലീസ് മേധാവി അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. പരാതി പരിശോധിച്ച് കഴിഞ്ഞ 27-നു കേസെടുത്തു. പിറ്റേന്ന് വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ഏറെ വിവാദത്തിലായിരിക്കുന്ന കുമ്പസാര പീഡനത്തിന് ശേഷമാണ് ഈ വിവാദം.
Post Your Comments