Kerala

മദ്യപാനം വില്ലനായി, യുവദമ്പതികള്‍ ജീവനൊടുക്കി

വൈപ്പിന്‍: മദ്യപാനം വില്ലനായതോടെ യുവ ദമ്പതികള്‍ ജീവനൊടുക്കി. ഭര്‍ത്താവിന്റെ മദ്യപാനത്തെ തുടര്‍ന്നുള്ള കുടുംബവഴക്കിനിടെ യുവതി തൂങ്ങി മരിക്കുകയും പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിക്കുകയായിരുന്നു. പള്ളിപ്പുറം കോവിലകത്തുംകടവ് തണ്ടാശേരി ശിവന്റെ മകന്‍ അഭിലാഷ് (33), ഭാര്യ കൃഷ്ണപ്രിയ(22) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവമുണ്ടായത്.

READ ALSO: ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

അഭിലാഷിന്റെ മദ്യപാനത്തെച്ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്കു കൂടുകയും കൃഷ്ണപ്രിയ പിണങ്ങി പിതൃഗൃഹത്തിലേക്കു പോവുകയും പതിവായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. അഭിലാഷിന്റെ മാതാപിതാക്കളും കുട്ടികളും വീട്ടിലുള്ള സമയത്താണു കൃഷ്ണപ്രിയ വീടിനുള്ളില്‍ തൂങ്ങിയത്. ഇത് കണ്ട വീട്ടുകാരുടെ നിലവിളികേട്ട് അഭിലാഷ് ഓടിയെത്തി കെട്ടഴിച്ച് ഭാര്യയെ നിലത്തിറക്കുകയും അയല്‍വാസികള്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.

ഈ സമയം വീടിന് സമീപമുള്ള തെങ്ങില്‍ അഭിലാഷും തൂങ്ങി മരിച്ചു. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ആരാധ്യ(മൂന്ന് വയസ്) ആരാധന (ആറ് മാസം). മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button