India

സ്വിസ് ബാങ്കുകളിൽ നിക്ഷേപം കൂടുന്നതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തി മമത ബാനർജി

കൊൽക്കത്ത : സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കൂടുന്നതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. നോട്ട് പിൻവലിക്കൽ കാരണമാണ് സ്വിസ് ബാങ്കിലെ നിക്ഷേപം ഉയരുന്നതെന്ന് മമത ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപം അമ്പതു ശതമാനത്തിലേറെ കൂടിയെന്ന റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു മമതയുടെ പരാമർശം.

നോട്ട് പിൻവലിച്ചപ്പോൾ ദേശിയ ബാങ്കുകൾ നഷ്ടത്തിലായതാണ് ഇതിനു കാരണമെന്നും മമത കൂട്ടിച്ചേർത്തു. വിദേശ ബാങ്കുകളിൽ നിന്നും കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി 2016 നവംബറിൽ നോട്ട് പിൻവലിച്ചത് മുതൽ കേന്ദ്രത്തിന്റെ തീരുമാനത്തെ വിമർശിച്ച് മമത തുടർച്ചയായി രംഗത്ത് വന്നിരുന്നു.

Read also:മോഹൻലാലിന് പിന്തുണയുമായി കോടിയേരി

കേന്ദ്രത്തിനെതിരെ പ്രാദേശിക പാർട്ടികളുടെ “ഫെഡറൽ മുന്നണി” എന്ന ആശയം മുന്നോട്ടുവെച്ച തൃണമൂൽ നേതാവ് മമത, തുടർച്ചയായി കേന്ദ്രത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു വരികയാണ്‌. 1000ന്റെയും 500ന്റെയും കറൻസികൾ പിൻവലിച്ചതിനെ ഭാഗമായി മമത നിരവധി സംസ്ഥാനങ്ങളിൽ കേന്ദ്രത്തിനെതിരെ പരസ്യപ്രചാരണങ്ങളും റാലികളും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button