കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. വ്യാഴാഴ്ച രാത്രി സബ്ഹാനിൽ ബവ്റിജസ് ഫാക്ടറിയിലായിരുന്നു തീപിടുത്തം . ഏഴ് യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ 120 അംഗങ്ങളുടെ കഠിന ശ്രമത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാലായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഫാക്ടറിയും പരിസരവും പൂർണമായും കത്തി നശിച്ചു. ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്നതിനുള്ള ഗ്യാസ് സംവിധാനവും മറ്റും ഏറെ ഭീതിയിലാഴ്ത്തി. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
also read :ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവതിയെ ഒമാനില്‍ ലൈംഗിക അടിമയാക്കി
Post Your Comments