തൃശൂര്‍ : ട്രെയിൻ ഉപേക്ഷിച്ച് ലോക്കോ പൈലറ്റ് മുങ്ങിയതിനെത്തുടർന്ന് റെയില്‍വേ ഗേറ്റ് അടച്ചിട്ടത് 18 മണിക്കൂർ. ഒല്ലൂര്‍ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജോലിസമയം കഴിഞ്ഞെന്നു പറഞ്ഞ് ചരക്കുട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോയതാണ് കാരണം. ട്രെയിനിന്റെ കുറച്ചുഭാഗം റെയില്‍വേ ഗേറ്റും കഴിഞ്ഞു കിടന്നതിനാല്‍ ഗേറ്റ് തുറന്നില്ല. ഇതോടെ ദുരിതത്തിലായത് സാധാരണക്കാരും സ്കൂൾ കുട്ടികളുമാണ്.
വ്യാഴാഴ്‌ച വൈകിട്ടു നാലുമുതല്‍ വെള്ളിയാഴ്‌ച രാവിലെ പത്തുവരെയാണ് ഒല്ലൂരില്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത്. കാരണം തിരക്കി നാട്ടുകാരെത്തിയപ്പോള്‍ ഗേറ്റ് കേടാണെന്നു മറുപടി. പിന്നീടാണ് കാരണം അറിയുന്നത്. ട്രെയിന്‍ ഒല്ലൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ലോക്കോപൈലറ്റ് ഇറങ്ങിയത്. പത്തുമണിക്കൂറായി ജോലി ചെയ്യുന്ന ലോക്കോപൈലറ്റ് വിശ്രമിക്കാൻ അവധിയെടുക്കുകയായിരുന്നു.
Read also:മദ്യപാനം വില്ലനായി, യുവദമ്പതികള്‍ ജീവനൊടുക്കി
ഒല്ലൂര്‍ സ്‌റ്റേഷനിൽ നാല് ട്രാക്കുകളാണ് ഉള്ളത്. ഇതില്‍ മധ്യഭാഗത്തെ പാതയിലാണു ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ട്രെയിനിന്റെ മുന്‍ഭാഗം സ്‌റ്റേഷന്‍ കഴിഞ്ഞാണ് കിടന്നിരുന്നത്. പുറകുഭാഗം റെയില്‍വേ ഗേറ്റും കഴിഞ്ഞു കിടന്നിരുന്നതിനാല്‍ ഗേറ്റ് തുറക്കാനാവാത്ത അവസ്‌ഥയിലായി. എറണാകുളത്തുനിന്നും ലോക്കോപൈലറ്റിനെ എത്തിച്ചാണ് ട്രെയിൻ നീക്കിയത്.
Post Your Comments