ഓച്ചിറ: പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് യുവാവ് അറസ്റ്റിലായിരുന്നു. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്‍(20) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനുമാണ് ഹരികൃഷ്നെണതിരെ കേസെടുത്തത് .
പെണ്‍കുട്ടി മുൻപ് പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ സംഭവ ദിവസം പീഡനം നടന്നതിന് തെളിവില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. സംഭവത്തിൽ
കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടന്ന് പൊലീസ് പറഞ്ഞു. 23-ന് പുലര്‍ച്ചെയാണ് ചങ്ങന്‍കുളങ്ങര റെയില്‍ക്രോസിനു സമീപമാണ് പെണ്‍കുട്ടിയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്.
സംഭവം നടന്ന ദിവസം പെൺകുട്ടി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും റെയില്‍വേ ക്രോസിനു സമീപത്തെ ബന്ധുവീട്ടില്‍ വിടണമെന്നു പറഞ്ഞെന്നുമാണു ഹരികൃഷ്ണന്‍ പോലീസിൽ മൊഴി നല്‍കിയത്. പുലര്‍ച്ചെ 1.30ന് പെണ്‍കുട്ടി ബൈക്കില്‍ യുവാവിനൊപ്പം പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്നു ലഭിച്ചതാണ് അന്വേഷണത്തിനു തുമ്പായത്. നവമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടി ഇയാളുമായി ബന്ധം സ്ഥാപിച്ചത്. പെണ്‍കുട്ടിയുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്.
Post Your Comments