കൊല്ലം: കരുനാഗപ്പള്ളിയില്‍ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയും പള്ളി ഇമാമായ മുത്തച്ഛനും ട്രെയിന്‍ തട്ടി മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 3.20 നായിരുന്നു തഴവ കടത്തൂര്‍ അമ്പിശ്ശേരി തൈക്കാവിലെ ഇമാം ദാറുല്‍ഫൈസലില്‍ ഇസ്മയില്‍ കുട്ടി(55) യും ചെറുമകളായ യു.കെ.ജി വിദ്യാര്‍ത്ഥിനി അയ്ദ (6) യും ദാരുണമായി മരണമടഞ്ഞത്. റെയില്‍വേ പാളം മുറിച്ച് കടന്ന് വേണം വീട്ടിലേക്ക് പോകേണ്ടത്.
മുത്തച്ഛൻ കുട്ടിയെ സ്‌കൂളിൽ നിന്ന് വിളിച്ചു് കൊണ്ട് വരുമ്പോൾ പാളത്തിനപ്പുറം അയ്ദയുടെ ഉമ്മ നില്‍ക്കുന്നത് കണ്ട് പാളത്തിലേക്ക് കുട്ടി ഓടിക്കയറി. ഈ സമയം വടക്കുനിന്നും എറണാകുളം-കൊല്ലം മെമു കടന്നു വരുന്നത് കണ്ട് ഇസ്മയില്‍ കുട്ടി അലറി വിളിച്ച് കുട്ടിയെ രക്ഷിക്കാനായി പാളത്തിലേക്ക് ഓടിക്കയറി. ഇരുവരെയും കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ട്രെയിന്‍ ഇടിച്ചപ്പോള്‍ വലിയ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. കുറച്ചു നേരം മുന്നോട്ട് നീങ്ങി ട്രെയിന്‍ നിന്നു. ഓടിക്കൂടിയ നാട്ടുകാർക്ക് ആദ്യം ഗദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് മുത്തച്ഛനും കൊച്ചുമകളും പാലത്തിനു ഇരുവശവുമായി കിടക്കുന്നതു കാണുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പത്ത് മിനിട്ടോളം മെമു സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടതിന് ശേഷം യാത്ര തുടര്‍ന്നു.
31 വര്‍ഷമായി പള്ളി ഇമാമായും മദ്രസാ അദ്ധ്യാപകനായും പ്രവര്‍ത്തി വരികയായിരുന്നു ഇസ്മയില്‍ കുട്ടി. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Post Your Comments