കായംകുളം: കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലക്കലിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘപരിവാർ സംഘടനകളുടെ മാർച്ച്. രാവിലെ ബിജെപി മഹിളാ മാർച്ച് ഏഷ്യാനെറ്റ് പുളിയറക്കോണം ആസ്ഥാനത്തേക്ക് ഉണ്ടായിരുന്നു. ഇത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു.
അതിനോടൊപ്പം തന്നെ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ സാബുവിന്റെ വസതിയിലേക്കും മാർച്ച് നടത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തക ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സാബുവിനെതിരെ കേസു കൊടുത്തിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് സാബുവിന്റെ വീടിനു സമീപത്തു വച്ച് പൊലീസ് തടഞ്ഞു.
Post Your Comments