Kerala

അമ്മയിലെ പ്രശ്‌നം; ഇടത് നേതാക്കളെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: താര സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നടിമാര്‍ രാജിവെച്ച് വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മ അസോസിയേഷനില്‍ ഇടതു മുന്നണിയുടെ ജനപ്രതിനിധികളായ രണ്ട് എംഎല്‍എമാരും ഒരു എംപിയും ഉണ്ടെന്നും അമ്മയിലുള്ള ഇടതു ജനപ്രതിനിധികള്‍ക്ക് ജനാധിപത്യപരമായ രീതിയില്‍ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനുള്ള ഉത്തരവാദിത്വമുണ്ടൈന്നും അദ്ദേഹം പറഞ്ഞു.

Also Read : ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം : പ്രതികരണവുമായി നടന്‍ ബാലചന്ദ്രന്‍

അമ്മയിലുള്ള പാര്‍ട്ടി നേതാക്കളുടെ നിലപാട് എന്താണെന്നും ഇടതു നേതാക്കള്‍ നടിമാര്‍ക്ക് അനുഭാവപൂര്‍വ്വമായ നിലപാടെടുക്കുകയും അവരുടെ എംപിയും എംഎല്‍എമാരും മറിച്ചുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read ; സംഘടനയുടെ ഭാഗമാകാനില്ല : ദിലീപ് അമ്മയ്ക്ക് കത്തയച്ചു

അമ്മക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ നടന്‍മാര്‍ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലും കണക്കിലെടുക്കാന്‍ തയ്യാറാകണം. സ്ത്രീകള്‍ക്ക് എവിടെയായാലും ആത്മാഭിമാനത്തോടും അന്തസ്സോടും ജോലി ചെയ്യാന്‍ കഴിയണം. ഏകപക്ഷീയമായ തിരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button