ന്യൂഡൽഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ വർദ്ധനവുണ്ടെന്ന സെന്‍ട്രല്‍ യൂറോപ്യന്‍ നാഷന്റെ കണക്കുകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വിസ് ബാങ്കുകളില്‍ നിയമവിരുദ്ധമായ അക്കൗണ്ടുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ വേഗത്തില്‍ കൈമാറുന്നത് സംബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞതായും പീയുഷ് ഗോയൽ പറയുകയുണ്ടായി.
Read Also: കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും
Post Your Comments