ബാലി: മൗണ്ട് അഗുംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്താവളം പുകയും ചാരവുംകൊണ്ടു മൂടിയതിനെത്തുടർന്നാണ് നടപടി. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചിട്ടത് കാരണം വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ബാലിയിൽ വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
read also: കാലാവസ്ഥ വ്യതിയാനം; കൂടുതൽ അഗ്നിപർവത സ്ഫോടനമുണ്ടാകും
ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്ക് പ്രകാരം 450 വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തു . ഇത് 75,000ല്‍ അധികം യാത്രക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അവർ അറിയിച്ചു. വിമാനയാത്രക്ക് അഗ്നിപർവതപുക വൻ ഭീഷണി സൃഷ്ടിക്കാറുണ്ട്. ഈ പുക വിമാനത്തിന്റെ എഞ്ചിനുകളിൽ നിന്ന് തീ ഉയരാൻ കരണമാകുമെന്നതിനാലാണ് വിമാനകമ്പനികൾ സർവീസ് റദ്ധാക്കിയിരിക്കുന്നത്.
Post Your Comments