Kerala

മാതൃത്വ അഭിയാന്‍ അവാര്‍ഡ് മന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി

ന്യൂഡൽഹി: മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ അവാര്‍ഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ജനങ്ങള്‍ക്ക് 70ല്‍ താഴെ മാതൃമരണ നിരക്കായിരുന്നു കൈവരിക്കേണ്ടിയിരുന്നത്. കേരളത്തില്‍ അത് 41 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. മഹാരാഷ്ട്രയും തമിഴ്നാടുമാണ് മാതൃമരണനിരക്ക് കുറവുള്ള മറ്റു രണ്ട് സംസ്ഥാനങ്ങള്‍.

Read Also: എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നിലവില്‍ ലക്ഷത്തില്‍ 46 ആയ മാതൃ മരണ നിരക്ക് 2020 ഓടെ 30 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷത്തില്‍ 12 ആയിരുന്ന ശിശു മരണ നിരക്ക് 10 ആയി കുറക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 2020 ഓടെ ഇത് ഒറ്റ സംഖ്യയിലേത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button