International

കശ്മീര്‍ ഭീകരസംഘടനകളും മാവോയിസ്റ്റുകളും ഏറ്റുമുട്ടലിന് കുട്ടികളെ ഉപയോഗിച്ചു: ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷന്‍സ്: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകളില്‍ പാക് ഭീകരസംഘടനകള്‍ കുട്ടികളെ ഉപയോഗിച്ചതായി ഐക്യരാഷ്ട്രസഭ. നിരോധിത ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവയാണ് കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ കുട്ടികളെ ഉപയോഗിച്ചത്. കുട്ടികളും സായുധകലാപങ്ങളും എന്നതുസംബന്ധിച്ച്‌ വ്യാഴാഴ്ച പുറത്തുവിട്ട യു.എന്‍. സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇന്ത്യയില്‍ മാവോവാദികളുള്‍പ്പെടെയുള്ള നിരോധിതസംഘടനകളും കുട്ടികളെ സായുധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

ഛത്തീസ്ഗഢ്‌, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് വ്യാപകം. നറുക്കെടുത്താണ് കുട്ടികളെ ഇവര്‍ സംഘടനയില്‍ ചേര്‍ക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ രണ്ടുതവണയും ജെയ്ഷെ മുഹമ്മദ് ഒരുതവണയുമാണ് കുട്ടികളെ ഏറ്റുമുട്ടലിന് ഉപയോഗിച്ചത്. ഇത് ഗുരുതര നിയമലംഘനമാണ്. മാര്‍ച്ചില്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ലഷ്കറെ ത്വയ്‌ബ ഭീകരരും സുരക്ഷാസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15-കാരന്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനില്‍ മദ്രസകളില്‍ നിന്നുള്‍പ്പെടെയുള്ള കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സൈന്യവുമായും മറ്റ് സായുധസംഘങ്ങളുമായും ഉണ്ടാവുന്ന ഏറ്റുമുട്ടലുകള്‍ കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഛത്തീസ്ഗഢ്‌, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലുണ്ടാവുന്ന ഏറ്റുമുട്ടലുകളില്‍ -യു.എന്‍. ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button