കോട്ടയം: കെവിന് വധത്തിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തി പ്രധാന സാക്ഷിയുടെ മൊഴി. കെവിന് വധത്തിലെ മുഖ്യ പ്രതി ആരാണെന്നും കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് തലേന്ന് മാന്നാനത്തുള്ള വീട്ടിലെത്തി ഇവര്‍ ഭീഷണി മുഴക്കിയെന്നും കേസിലെ പ്രധാന സാക്ഷി മൊഴി നല്‍കിയതായാണ് സൂചന.
കേസിലെ പ്രധാന സാക്ഷിയായ അനീഷാണ് വധത്തിന് പിന്നില്‍ നീനുവിന്റെ അമ്മ രഹ്നയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവ ദിവസം സംഘം കെവിനൊപ്പം അനീഷിനേയും തട്ടിക്കൊണ്ട് പോയിരുന്നു. ഇതിനിടെ ഇവര്‍ അനീഷിനെ പാതി വഴിയില്‍ ഉപേക്ഷിച്ചു. കേസില്‍ രഹ്നയ്ക്ക് പങ്കുണ്ടോ എന്ന് പോലീസിനും സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. രഹ്നയെ പോലീസ് ഇതു വരെ അറസ്റ്റ് ചെയ്യാത്തിനെതിരെയും പലഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
Post Your Comments