Kerala

പ്രതികൾക്ക് നിർണ്ണായകമായി കെവിന്റെ ആന്തരിക രാസ പരിശോധനാ ഫലം പുറത്ത്

തിരുവനന്തപുരം : പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിന്‍ മുങ്ങി മരിച്ചതാണെന്ന് സ്ഥിരീകരിച്ച്‌ രാസപരിശോധനാ ഫലം. ഇത് പ്രതികള്‍ക്ക് ആശ്വാസകരമാണ്. കെവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് തെന്മല ചാലിയക്കര ആറിലെ വെള്ളം തന്നെയാണെന്ന് സംഘം കണ്ടെത്തി. കൂടാതെ കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും അന്വേഷണ സംഘം കണ്ടെത്തി.

വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയെന്ന് പ്രതികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കെവിന്റെത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞു സംഭവിച്ചതാണെന്നാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്.

മുഖത്തേറ്റ ചതിവ് മര്‍ദ്ദനമേറ്റതാണെങ്കിലും ഇതും മരണകാരണമായി കാണാനാകില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നാളെ തേന്മലയില്‍ പരിശോധന നടത്തും. ഇതിന് ശേഷം സംഘം പോലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. അക്രമി സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ കെവിനെ പ്രദേശത്ത് പുഴയുണ്ടെന്നറിയാവുന്ന പ്രതികള്‍ ഓടിച്ച്‌ വീഴ്ത്തിയതാണെന്നാണ് പോലീസ് കരുതുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button