വടകര: വടകരയില്‍ ആര്‍ടിഒയുടെ നേതൃത്വത്തില്‍ ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായി ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തി. ഐസിഡിഎസ് തോടന്നൂര്‍ ബ്ലോക്ക് വഴി നല്‍കിയ മുച്ചക്ര വാഹന ഉടമകള്‍ക്കായാണ് ഇന്നലെ സ്പെഷ്യൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. ഭിന്നശേഷിയുളള പതിനാലു പേർ ടെസ്റ്റില്‍ പങ്കെടുത്തു. ടെസ്റ്റിലെത്തിയവര്‍ക്ക് റോഡ് സുരക്ഷാ ക്ലാസും, സുരക്ഷിതമായി വാഹനം ഓടിക്കുവാനുള്ള നിര്‍ദ്ദേശവും നല്‍കി. 12പേര്‍ ടെസ്റ്റില്‍ വിജയിച്ചു. വിജയിച്ചവര്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് അവിടെ വെച്ച് തന്നെ വിതരണം ചെയ്തു. ടെസ്റ്റില്‍ 12 പുരുഷന്‍മാരും 2 സ്ത്രീകളും ഉണ്ടായിരുന്നതില്‍ സത്രീകള്‍ 2 പേരും ടെസ്റ്റില്‍ വിജയിച്ചു. വാഹനം ലഭിച്ചതിലൂടെയും ലൈസൻസ് കിട്ടിയതിലൂടെയും ഇനി മറ്റുള്ളവരെ ആശ്രയിക്കാതെ ത്തങ്ങൾക്ക് ആശുപത്രിയിലും മറ്റും പോകാൻ കഴിയുമെന്ന സന്തോഷത്തിലായിരുന്നു മിക്കവരും.
ഇതേ മാതൃകയിൽ സ്‌പെഷല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തി ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദമായി കാര്യങ്ങള്‍ നടത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശമുണ്ട്. ഡ്രൈവിങ്ങ് ടെസ്റ്റിന് വടകര റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിവി മധുസൂദനന്‍ നായര്‍ നേതൃത്വം നല്‍കി. എംവിഐ മാരായ എആര്‍ രാജേഷ്, അജില്‍കുമാര്‍, വിഐ അസ്സിം എന്നിവരും പങ്കെടുത്തു.
Post Your Comments