
നെടുമ്പാശ്ശേരി: യാത്രക്കാർക്ക് സന്തോഷം പകരുന്ന വര്‍ഷകാല ഓഫറുമായി ഈ വിമാനക്കമ്പനി. ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേയ്‌സാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യാന്തര യാത്രകള്‍ക്ക് 30 ശതമാനം വരെയാണ് ഇളവ്.
അബുദാബി, ബഹറിന്‍, ബാങ്കോക്ക്, ദമാം, ധാക്ക, ദോഹ, ദുബൈ,ഹോങ്കോങ്, ജിദ്ദ, കാഡ്മണ്ഡു, കുവൈറ്റ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ, സിംഗപൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രീമിയര്‍, ഇക്കോണമി ക്ലാസുകളില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജൂണ്‍ 30 വരെ അവസരമുണ്ട്.
ALSO READ: ബാഗേജ് നിരക്ക് ഉയര്‍ത്തി ഈ വിമാനക്കമ്പനി
തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലും എയര്‍ലൈന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആഭ്യന്തര റൂട്ടുകളിലുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റുകളില്‍ 25 ശതമാനം വരയാണ് ഇളവു ലഭിക്കുക.
ഓഫര്‍ ലഭിക്കാന്‍ യാത്രയ്ക്ക് 15 ദിവസം മുൻപെങ്കിലും ബുക്ക് ചെയ്തിരിക്കണം
Post Your Comments