കൊച്ചി: ദിലീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദീലീപിനെ പുറത്താക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ സിനിമാ മേഖലയെയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും ഇത് തുടരുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും ഫിയോകിന്റെ ജനറല്‍ സെക്രട്ടറി എം.സി.ബോബി അറിയിച്ചു.
മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്നും ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments