Devotional

കുളിച്ചാല്‍ കുറി തൊടണം എന്ന ആചാരത്തിനു പിന്നിലെ വിശ്വാസം

കുളിച്ചാലൊന്നു തൊടാത്തവരെ കണ്ടാല്‍ ഒന്ന് കുളിക്കണമെന്നു ഒരു പഴമൊഴിയുണ്ട്. ഇതില്‍ നിന്നും തന്നെ കുളിയ്ക്കും കുറിയ്ക്കുമുള്ള പ്രാധാന്യം മനസിലാകും. സ്ത്രീകള്‍ വീടിന്റെ ഐശ്വര്യമാണ്. അതുകൊണ്ട് തന്നെ അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു. ഇന്നു കുറിയല്ല. പകരം സ്റ്റിക്കര്‍ പൊട്ടുകളായി മാറിക്കഴിഞ്ഞു.

read also: ചില ആചാരങ്ങൾക്ക് പിന്നിലെ വാസ്തവങ്ങളെ കുറിച്ചറിയാം

കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്. ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്. കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിലാണ്.

ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം. ചന്ദനം ചാർത്തി അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം. ഭസ്മമിട്ട് അതിൽ ചന്ദനമണിഞ്ഞ് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീസാന്നിധ്യത്തിന്റെ സൂചന എന്നു വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button