Gulf

സൗദി വനിതകള്‍ക്ക് അഭിനന്ദന പ്രവാഹവുമായി ബഹ്റൈന്‍ വനിതകള്‍

റിയാദ്: വണ്ടിയോടിക്കാനുള്ള സ്ത്രീകളുടെ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ സൗദിയിലെ വനിതകള്‍ക്ക് അഭിന്ദനപ്രവാഹവുമായി ബഹറൈനില്‍ നിന്നും വനിതകള്‍ സൗദിയിലേക്ക് പുറപ്പെട്ടു. സൗദി സുഹൃത്തുക്കളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ബഹ്റൈനില്‍ നിന്നെത്തിയത്. കോസ് വേ പാലം കടന്നാണ് ബഹ്‌റൈനില്‍ നിന്നും വനിതകളെത്തിയത്.

Also Read : സൗദിയുടെ ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരി ഈ മലയാളി

ബഹ്റൈന്‍ കോസ് വേ കടന്ന് സൗദി സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണ് ബഹ്‌റൈനിലെ പെണ്‍കുട്ടികള്‍. ദമ്മാമിലും അല്‍കോബാറിലും സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങും. യാത്രയ്ക്ക് വേണ്ടി പുരുഷ ഡ്രൈവര്‍മാരെ ആശ്രയിക്കാതെ ഏത് സമയത്തും യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് സൗദി പെണ്‍കുട്ടികള്‍ പറയുന്നത്.

സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂര്‍ത്തത്തിന് ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് സൗദിയില്‍ വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടിയത്. കാറിനു പുറമെ ഹെവി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിക്കാന്‍ ലൈസന്‍സ് നേടിയവരുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button