Kerala

സിറോ മലബാര്‍ ഭൂമി ഇടപാട്: സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്. സിറോ മലബാര്‍ സഭ ഭൂമി ഇടപാടിലെ ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് റെയ്ഡ് നടക്കുന്നത്.

Also Read : സിറോ മലബാര്‍ ഭൂമി ഇടപാട് ; വൈദിക സമിതി യോഗത്തിനിടെ സംഘർഷം

അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള തേവരയിലെയേും ജി.സി.ഡി.എയ്ക്ക് സമീപത്തുള്ള ഭൂമിയുമാണ് കര്‍ദിനാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. കോതമംഗലം രാമല്ലൂര്‍ സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ എട്ട് കോടിക്ക് ഈ രണ്ട് ഭൂമികളും വാങ്ങാനിരുന്നതാണ്. 2017ല്‍ ഈ പ്‌ളോട്ടുകള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ ആലഞ്ചേരി ഒപ്പുവച്ചിരുന്നു.

തേവരയിലെ പെരുമാലൂര്‍ സ്‌കൂളിന് സമീപത്തെ 8.5 സെന്റും കൊച്ചിയുടെ ഹൃദയഭാഗത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപമുള്ള 28.1 സെന്റുമാണ് വില്‍ക്കാന്‍ കര്‍ദിനാള്‍ ശ്രമം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button