വാട്സ്ആപ്പിൽ വരുന്ന മീഡിയ ഫയലുകൾ ഗാലറിയിൽ നിന്ന് മറച്ചു വയ്ക്കുന്നതിനുള്ള മീഡിയ വിസിബിലിറ്റി ഫീച്ചർ തിരിച്ചു വരുന്നു. വാട്സ്ആപ്പിന്റെ 2.18.194 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഈ ഫീച്ചർ ഉണ്ടായിരുന്നത് 2.18.159 എന്ന ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ്. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
ഇതിനുള്ള ഓപ്ഷൻ വാട്സ്ആപ്പിനകത്തെ ഗ്രൂപ്പ് ഇൻഫോയിലും കോൺടാക്ട് ഇൻഫോയിലുമാണ് ആഡ് ചെയ്തിരിക്കുന്നത്. ഡാറ്റ ആൻഡ് സ്റ്റോറേജ് സെറ്റിംഗ് മെനുവിലാണ് മുമ്പ് ഈ സൗകര്യം ലഭ്യമായിരുന്നത്. ഡിഫോൾട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുമായാണ് മീഡിയ വിസിബിലിറ്റി ഫീച്ചർ എത്തിയിരിക്കുന്നത്.
പേർസണൽ സന്ദേശങ്ങളിൽ വരുന്ന ചിത്രങ്ങളും വീഡിയോകളും മറച്ചുവയ്ക്കാൻ കോൺടാക്ട് ഇൻഫോയിലെ വിസിബിലിറ്റി ഫീച്ചർ നോ എന്നാക്കിയാൽ മതി. ഗ്രൂപ്പിൽ വരുന്ന മീഡിയ മറച്ചു വയ്ക്കാനും ഇതേ രീതി തന്നെയാണ് പിന്തുടരേണ്ടത്.
ഗൂഗിൾ പ്ലേയിൽ വാട്സാപ്പ് ബീറ്റാ പ്രോഗ്രാം ഉപയോഗിക്കുന്നവർക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാകുക.
Post Your Comments