സ്ത്രീയും പുരുഷനും ഒരുപോലെ ഭയപ്പെടുന്ന ഒന്നാണ് മുടികൊഴിച്ചില്‍ പല തരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ചാലും മുടികൊഴിച്ചില്‍ അത്ര പെട്ടെന്നൊന്നും നില്‍ക്കില്ല. എന്നാല്‍ അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. മുടികൊഴിച്ചില്‍ നില്‍ക്കാന്‍ കുറച്ച് ഒറ്റമൂലികളുണ്ട്. അവ എന്തൊക്കെയാണെന്നല്ലേ?
Also Read : മഴക്കാലത്തുണ്ടാകുന്ന ചുമ നിമിഷങ്ങള്‍കൊണ്ട് മാറാന്‍ ഒരു ഒറ്റമൂലി
1. ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ട് വെച്ചശേഷം കഴുകാം.
2 പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.
3. നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക.
4. പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
5. ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഗ്രീന്‍ ടീ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി തരും. മുടി കൊഴിച്ചില്‍ തടയും. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.
6. ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം
7. 100 % പോഷകങ്ങള്‍ അടങ്ങിയതാണ് ജീരകം. ജീരകപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് രാത്രി കിടക്കുന്നതിനുമുന്‍പ് തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.
8. ഉണക്കിയ കുരുമുളക് ഒരു ആയുര്‍വ്വേദ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ പുരട്ടി കുളിക്കാം.
9. ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.
10. വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.
Post Your Comments