വാഷിങ്ടൻ: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ നിന്ന് ജീവന്റെ തെളിവുകൾ കണ്ടെത്തി. എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ നിന്നാണു ജീവൻ നിലനിർത്താനാവശ്യമായ ഘടകങ്ങൾ ഉണ്ടെന്ന്
നാസയുടെ പേടകമായ ‘കാസിനി’ കണ്ടെത്തിയിരിക്കുന്നത്. എൻസൈലദുസിന്റെ ഉപരിതലം മഞ്ഞുപാളികൾ നിറഞ്ഞതാണ്. ഇതിന് താഴെ ഒരു സമുദ്രം ഉണ്ടെന്ന് മുൻപ് കണ്ടെത്തിയതാണ്. സമുദ്രത്തിന്നടിയിൽ നിന്നു രാസപ്രക്രിയകളിലൂടെ വൻതോതിൽ മീഥെയ്ൻ, ഹൈഡ്രജൻ ഉൾപ്പെടെയുള്ള വാതകങ്ങൾ പുറപ്പെടുന്നുണ്ട്.
Read Also: അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടി
സംഘം എൻസൈലദുസിന്റെ ‘ഹൃദയഭാഗത്തു’ തന്നെ കാർബൺ സമ്പുഷ്ടമായ വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും രാജ്യാന്തര വിദഗ്ധ സംഘം കണ്ടെത്തുകയുണ്ടായി. ജീവൻ നിലനിർത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ.ഫ്രാങ്ക് പോസ്റ്റ്ബെർഗ് വ്യക്തമാക്കി. ഭൂമി കൂടാതെ ഇത്തരത്തിൽ ജീവൻ നിലനിർത്താനാവശ്യമായ എല്ലാ തെളിവുകളും ചേർന്ന ഒരൊറ്റ ഗ്രഹം നിലവിൽ എൻസൈലദുസ് മാത്രമാണെന്നും ഗവേഷകർ പറയുകയുണ്ടായി.
Post Your Comments