
കൊച്ചി: അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് വ്യക്തമാക്കി മുകേഷ് എം.എല്‍.എ. അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.
താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്. നടന്‍ ദിലീപിനെ തിരിച്ച് അമ്മയിലേക്ക് എടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു.
Also Read : അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്‍
ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ മലയാളത്തിലെ നാലു നടിമാര്‍ സിനിമാ സംഘടനയായ അമ്മയില്‍നിന്നും രാജിവെച്ചിരുന്നു. റീമ കല്ലിങ്കല്‍ , ഗീതു മോഹന്‍ദാസ് , രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് മൂന്ന് നടികള്‍. സംഘടനയില്‍ നിന്ന് മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും.നടനെ സംഘടനയിലേക്ക് തിരികെ എടുക്കുന്നതുകൊണ്ടല്ല രാജിയെന്നും ആക്രമിക്കപ്പെട്ട നടി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Post Your Comments