Kerala

അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്‍

തിരുവനന്തപുരം: നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നടിമാര്‍ രാജിവെച്ച് സംഭവത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വനിതാകമ്മീഷന്‍ രംഗത്ത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി.

ലഫ്റ്റണന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ശരിയല്ലെന്നും അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും വനിതാകമ്മീഷന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഇടത് എം.എല്‍.എമാരെയും എം.സി ജോസഫൈന്‍ വിമര്‍ശിച്ചു. സംഘടനയില്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമായിരുന്നെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ദിലീപിനെ തിരിച്ചെടുത്ത നടപടി : അമ്മയുമായി ഇനി ചേര്‍ന്ന് പോകാനാവില്ലെന്ന്‍ റിമ കല്ലിങ്കല്‍

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ മലയാളത്തിലെ നാലു നടിമാര്‍ സിനിമാ സംഘടനയായ അമ്മയില്‍നിന്നും രാജിവെച്ചിരുന്നു. റീമ കല്ലിങ്കല്‍ , ഗീതു മോഹന്‍ദാസ് , രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് മൂന്ന് നടികള്‍. സംഘടനയില്‍ നിന്ന് മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും.നടനെ സംഘടനയിലേക്ക് തിരികെ എടുക്കുന്നതുകൊണ്ടല്ല രാജിയെന്നും ആക്രമിക്കപ്പെട്ട നടി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button