ന്യൂഡൽഹി: മാനസിക രോഗിയായ യുവാവ് ഡ്യൂട്ടിയിലായിരുന്ന സബ്-ഇൻസ്പെക്ട്ടറെ കുത്തി പരിക്കേൽപ്പിച്ചു. ഇയാൾ റോഡിൽ ബഹളമുണ്ടാക്കുകയും യാത്രക്കാരെ കല്ലെറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. റാം ഭഗവാൻ എന്ന യുവാവാണ് പോലീസുകാരെയും നാട്ടുകാരെയും ആക്രമിച്ചത്. ഡൽഹി മൂൽചന്ദ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. റാമിനെ പിടികൂടാൻ ശ്രമിച്ച സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു.
ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ല. അതേസമയം റാം മാനസികരോഗിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments