കൊല്ലം : മലയാളത്തിലെ സിനിമാ സംഘടനയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാന കുറ്റവാളിക്ക് മറ്റൊരു പരിവേഷം കൊടുത്ത് രക്ഷപെടുത്താന്‍ ശ്രമിക്കുന്നതാണെന്നു മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്തവര്‍ എത്രപ്രമാണിയായാലും ശിക്ഷിക്കപ്പെടണം. സമൂഹത്തില്‍ അവരുടെ സ്ഥാനം കുറ്റവാളിയുടേതായിരിക്കണം. അവരെ മറ്റൊരു പരിവേഷം കൊടുത്ത് രക്ഷപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
Read also:കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു
‘അമ്മ’ അങ്ങനെയൊരു തീരുമാനമെടുത്തത് അത്ഭുതപ്പെടുത്തി. അതിന് അവര്‍ കണ്ടെത്തിയ ന്യായീകരണം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് നിരക്കുന്നതല്ല. എല്ലാവര്‍ക്കും തുല്യമായ സുരക്ഷിതത്വമാണ് ‘അമ്മ’ ഉറപ്പാക്കേണ്ടത്. സിനിമയില്‍ റോള്‍മോഡലായവര്‍ സ്വന്തം ജീവിതത്തിലും അങ്ങനെയാവേണ്ടേ.
വിഷയത്തില്‍ ഏതാനും നടികള്‍ മാത്രമേ പ്രതികരിച്ചുകണ്ടുള്ളൂ. സ്ത്രീസമൂഹമാകെ അവരെ അഭിനന്ദിക്കുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Post Your Comments